Tuesday, 26 November 2019

പഞ്ചദിന ഖുര്‍ആന്‍ പ്രഭാഷണത്തിന് പ്രൗഢ തുടക്കം

കൂളിമാട്: കേരളാ മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂരിന്റെ 'സൂറത്ത് ശര്‍ഹ്' പഞ്ചദിന ഖുര്‍ആന്‍ പ്രഭാഷണത്തിന് പ്രൗഢമായി തുടക്കം.

എ പി മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ നഗറില്‍ നടന്ന പരിപാടിയില്‍ സയ്യിദ് ഖാസിം അഹ്ദല്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. എ ജെ കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കീലത്ത് മുഹമ്മദ് മാസ്റ്റര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 

സയ്യിദ് ഫള്ല്‍ ഹാഷിം തങ്ങള്‍, മഹമൂദ് സഖാഫി കുറ്റിക്കാട്ടൂര്‍, വി ടി ഉസ്താദ് തുടങ്ങിയവര്‍ സംബന്ധിച്ചു. 

ഒന്നാം ദിവസമായ ഇന്ന് 'അതുല്യം ഈ വിശാല മനസ്സ്' എന്ന വിഷയത്തല്‍ പ്രഭാഷണം നടന്നു. തുടര്‍ ദിവസങ്ങളില്‍ 'ഉപമകളില്ലാത്ത പരിശുദ്ധി', 'അനിര്‍വചനീയ പ്രകീര്‍ത്തനം', 'എളുപ്പം പ്രതിസന്ധിയിലൂടെ', 'രക്ഷിതാവിലേക്ക് തിരിയുക ഇട തടവില്ലാതെ' എന്നീ വിഷയങ്ങളിലും പ്രഭാഷണം നടക്കും.


SHARE THIS

Author:

0 التعليقات: