Tuesday, 5 November 2019

കോട്ടയം ചെങ്ങളത്ത് ഇടഞ്ഞോടിയ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു

ചെങ്ങളം: കോട്ടയം ചെങ്ങളത്ത് ഇടഞ്ഞോടിയ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. ഒന്നാം പാപ്പാനായ വിക്രം (26) ആണ് മരിച്ചത്. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുനക്കര ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. മഹാദേവ ക്ഷേത്രത്തിലെ അല്‍പശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നള്ളത്തിന് ശേഷം ആനയെ ചെങ്ങളത്ത് കാവില്‍ തളക്കാനായി കൊണ്ടു വരുന്നതിനിടെ ഇല്ലിക്കല്‍ ആമ്പക്കുഴി ഭാഗത്ത് വച്ച് ആന ഇടയുകയായിരുന്നു.

ആന ഇടഞ്ഞത് കണ്ട് ഇതുവഴി വരികയായിരുന്ന ബസ് സ്റ്റോപ്പില്‍ നിര്‍ത്തി. അക്രമാസക്തനായ ആന ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായും തകര്‍ത്തു. കൊമ്പില്‍ ബസ് കുത്തിപ്പൊക്കുകയും ചെയ്തു. ഈ സമയവും ഒന്നാന്‍ പാപ്പാനായ വിക്രം ആനയുടെ പുറത്ത് ഇരിക്കുകയായിരുന്നു. ആനയെ തളയ്ക്കാന്‍ ആനപ്പുറത്ത് നിന്ന് ചങ്ങലയില്‍ തൂങ്ങി വിക്രം താഴേയ്ക്ക് ഇറങ്ങുന്നതിനിടെ സമീപത്തെ പോസ്റ്റില്‍ വച്ച് ആന വിക്രമിനെ അമര്‍ത്തുകയായിരുന്നു.പാപ്പാനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഏറെ നേരമായിട്ടും ആനയെ തളക്കാനായിട്ടില്ല.


SHARE THIS

Author:

0 التعليقات: