Saturday, 9 November 2019

കുമ്പോല്‍ മീലാദ് ഫെസ്റ്റ് 10, 11 തീയതികളില്‍

കുമ്പള: വിജ്ഞാനത്തിന്റെ വിളക്കുമാടമായി ജ്വലിച്ചു നില്‍ക്കുന്ന പാപ്പംകൊയ നഗര്‍ മര്‍ക്കസുല്‍ ഹുദാ ദര്‍സ് വിദ്യാര്‍ത്ഥികളുടെയും അല്‍ മദ്‌റസത്തുല്‍ ബദ് രിയ്യ മദ്‌റസ വിദ്യാര്‍ത്ഥികളുടെയും മീലാദ് ഫെസ്റ്റ് നവംബര്‍ 10, 11 തീയതികളില്‍ കുമ്പോല്‍ പാപ്പംക്കൊയ നഗറില്‍ നടക്കും. 

ഉദ്ഘാടന സമ്മേളനം ഞായറാഴ്ച അസര്‍ നിസ്‌ക്കാരാനന്തരം തുടങ്ങും. സയ്യിദ് ശഹീര്‍ ഹുസൈന്‍ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും.ശബീര്‍ അലി പൂക്കോട്ടൂര്‍ സ്വാഗതം ആശംസിക്കും. ഹംസ സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും തുടര്‍ന്ന് ദര്‍സ് വിദ്യാര്‍ത്ഥികളുടെ ഇമ്പമാര്‍ന്ന കല വിരുന്ന് നടക്കും. 

ബൂര്‍ദ്ദാ മജ്‌ലിസൊടെ സമാപിക്കും. തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് അല്‍ മദ്‌റസത്തുല്‍ ബദ് രിയ്യ മദ്‌റസ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ നടക്കും. സമാപന സമ്മേളനത്തില്‍. ആരിഫ് സഅദി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സ്വദര്‍ മുഅല്ലിം അബ്ദുല്‍ കരീം മുസ്ലിയാര്‍ കണ്ണൂര്‍ സ്വാഗതം അശംസിക്കും. 

പാപ്പംകൊയ നഗര്‍ ജമാഅത്ത് സെക്രട്ടറി സയ്യിദ് ഷമീം തങ്ങള്‍ അധ്യക്ഷത വഹിക്കും. ഹംസ സഖാഫി പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യും. അഹമ്മദ് സവാദ് മുസ്ലിയാര്‍ ചേടേക്കാല്‍, ഉമര്‍ സഖാഫി മയ്യളം, ശിഹാബുദ്ദീന്‍ ജൗഹരി ചേടേക്കാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഡോ സയ്യിദ് ഷുഹൈബ് തങ്ങള്‍ കുമ്പോല്‍ സമ്മാന വിതരണം ചെയ്യും. എ പി എസ് അഷ്‌റഫ് തങ്ങള്‍ കുമ്പോല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഹമീദ് ഹാജി നന്ദി പറയും.


SHARE THIS

Author:

0 التعليقات: