Wednesday, 6 November 2019

ഭീകര വാദം തിരു നബി ചര്യയല്ല; കുമ്പോല്‍ തങ്ങള്‍

പുത്തിഗെ:  മാനുഷിക മൂല്യങ്ങള്‍ക്കും രാജ്യത്തിന്റെ അഖണ്ഡതക്കും തടസ്സമാകുന്ന ഭീകര തീവ്ര വാദ പ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ വിശ്വാസികള്‍ സന്നദ്ധരാകണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന ട്രഷററുമായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പറഞ്ഞു. 

ഭീകര വാദം തിരു നബി ചര്യയല്ല, പ്രവാചകരെ ഉള്‍ക്കൊള്ളുന്ന യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് തീവ്ര വാദത്തോട് സന്ധിയാകാനാവില്ല തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍  പ്രവാചക പ്രകീര്‍ത്തന സദസ്സിന്റെ എട്ടാം ദിന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. 

സയ്യിദ് ഇമ്പിച്ചിക്കോയ ജമലുല്ലെലി പ്രരംഭ പ്രാര്‍ത്ഥന നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫള്ല്‍ സീദി അല്‍ ജുഫ്രി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് ബഷീര്‍ തങ്ങള്‍, സയ്യിദ് ഹമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, കുഞ്ഞ് മുഹമ്മദ് അഹ്‌സനി പച്ചേരി, മുസ്ഥഫ സഖാഫി പട്ടാമ്പി സംബന്ധിച്ചു. 


SHARE THIS

Author:

0 التعليقات: