Sunday, 3 November 2019

കുമ്പോല്‍ തങ്ങള്‍ ഉറൂസ് 2021 ജനുവരി 07 മുതല്‍ 10 വരെ

പാപ്പം കോയനഗര്‍: കുമ്പോല്‍ സയ്യിദ് ഫസല്‍  പൂക്കോയ(റ)തങ്ങളുടെ ഉറൂസും സയ്യിദ് മുഹമ്മദ് പാപ്പം കോയ(റ)തങ്ങളുടെ 88-ാം ആണ്ടുനേര്‍ച്ചയും 2021  ജനുവരി 07 വ്യാഴാഴ്ച മുതല്‍ 10 ഞായറാഴ്ച വരെ സംഘടിപ്പിക്കാന്‍ പാപ്പം കോയ നഗര്‍ ബദ്രിയ ജുമാ മസ്ജിദില്‍ വച്ച് ചേര്‍ന്ന കുടുംബാംഗങ്ങളുടെയും ജമാ അത്ത് പ്രതിനിധികളുടെയും അയല്‍ ജമാ അത്ത് പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. 

മുട്ടം സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ കുമ്പോല്‍ സയ്യിദ് കെ എസ്  മുഹമ്മദ് ആറ്റക്കോയ തങ്ങള്‍, കെ എസ്  സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍,കെ എസ്  സയ്യിദ് അലി തങ്ങള്‍, ഡോ :കെ എസ്  സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍, കെ എസ്  സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍, പാപം  കോയ നഗര്‍ മുദരിസ് ഹംസ സഖാഫി പൂക്കോട്ടൂര്‍, എന്നിവരും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും അയല്‍  ജമാ അത്ത് പ്രതിനിധികളും പങ്കെടുത്തു.


SHARE THIS

Author:

0 التعليقات: