Monday, 4 November 2019

ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: ഉളിയത്തടുക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഹുസ്‌ന എജ്യുക്കേഷനല്‍ ഗ്രൂപ്പിന്റെ പരിഷ്‌കരിച്ച ലോഗോ പ്രകാശനം ചെയ്തു. 

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅ്ദിന്‍ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

പ്ലസ്ടു കോമേഴ്സ്, അഫ്‌സലുല്‍ ഉലമാ പഠനത്തോടൊപ്പം ഇസ്ലാമിക് വിഷയങ്ങളും സാക്കിയ ബിരുദം നല്‍കുന്ന ഇസ്ലാമിക് ശരീഅ കോഴ്‌സും നല്‍കി വരുന്ന സ്ഥാപനമാണ് അല്‍ ഹുസ്‌ന അക്കാദമി. രണ്ട് വര്‍ഷം കൊണ്ട് നൂറിലധികം വനിതാ പണ്ഡിതകളെ സമൂഹത്തിന്  സമ്മാനിക്കാന്‍ സ്ഥാപനത്തിന്  സാധിച്ചിട്ടുണ്ട്. ഇവിടന്ന് ബിരുദം നേടിയ വനിതാ പണ്ഡിതകള്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ അധ്യാപികമാരായി സേവനം ചെയ്തു വരുന്നു.

സഅദിയ്യ ശരീഅത്ത് കോളേജ് സദര്‍ മുദരിസ് ശൈഖുനാ കെ.കെ ഹുസൈന്‍ ബാഖവി അദ്ധ്യക്ഷം വഹിച്ചു. സയ്യിദ് ഇസമാഈല്‍ അല്‍ഹാദി, പ്രൊഫസര്‍ അബ്ദുല്ല ബാഖവി കുട്ടശ്ശേരി, അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില,
സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി  മാണിക്കോത്ത്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, റഫീഖ് സഅദി ദേലംപാടി, മുഗു ഇബ്രാഹിം സഅദി, ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: