Friday, 1 November 2019

ത്വാലഅല്‍ ബദ്‌റു മീലാദ് വിളമ്പര റാലി ശ്രദ്ധേയമായി

ചൗക്കി: തിരുനബി( സ) കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഹത്ത് നടത്തിവരുന്ന  മീലാദ് കാമ്പയിന്‍ ഭാഗമായി സിഎം മടവൂര്‍ സ്മാരക സുന്നി മദ്രസ എസ് ബി എസും പെരിയടുക്ക യൂണിറ്റ് മഴവില്‍ സംഘവും സംയുക്തമായി സംഘടിപ്പിച്ച ത്വാലഅല്‍ ബദ്‌റു മീലാദ്  വിളമ്പര റാലി ശ്രദ്ധേയമായി. 

സിഎം മടവൂര്‍ സ്മാരക സുന്നി മദ്രസയുടെ പരിസരത്തു നിന്ന് ആരംഭിച്ച റാലി ജമാഅത് ഖത്തീബ് മുസ്തഫ ഹനീഫിയുടെ പ്രാര്‍ഥന നടത്തി  സദര്‍ മുഅല്ലിം റസാഖ് സഖാഫി, സ്റ്റാഫ് സെക്രട്ടറി ജദീര്‍ ഹിമമി എന്നിവര്‍ അഭിവാദ്യം ചെയ്തു.  പെരിയടുക്ക ജംഗ്ഷനില്‍ സമാപിച്ചു. 

എസ് എസ് എഫ് പെരിയടുക്ക യൂണിറ്റ് ജനറല്‍ സെക്രട്ടറി മുഹമ്മദ് മുഷറഫ്, എസ് ബി എസ് യൂണിറ്റ് സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ്, മഴവില്‍ സമിതി കണ്‍വീനര്‍ അബ്ദുല്‍ സിനാന്‍, ക്യു ഡി ചെയര്‍മാന്‍ അബ്ദുല്ലാഹില്‍ ബാസിത്, ടീന്‍ സ്റ്റാര്‍ കണ്‍വീനര്‍ അജ്മല്‍ സിയാദ്, എസ് ബി എസ് യൂണിറ്റ് വൈസ് പ്രെസിഡന്റുമാരായ കാഷിഫ് മിന്ഹാജ്, തന്‍ഷീഫ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി


SHARE THIS

Author:

0 التعليقات: