Monday, 25 November 2019

കോണ്‍ഗ്രസ് ബന്ധങ്ങളെല്ലാം ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്ന് നീക്കി ജ്യോതിരാദിത്യ സിന്ധ്യ


ഭോപ്പാല്‍; പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും ട്വിറ്റര്‍ എക്കൗണ്ടില്‍ നിന്ന് നീക്കി മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. യു പി എ മന്ത്രിസഭയിലെ മുന്‍മന്ത്രി, എം പി തുടങ്ങിയ വിവരങ്ങളാണ് പ്രൊഫൈലില്‍ നിന്ന് നീക്കിയത്. പകരംപൊതുജനസേവകനെന്നും ക്രിക്കറ്റ് ഭ്രാന്തനെന്നുമാണ് ട്വിറ്ററില്‍ ചേര്‍ത്തിരിക്കുന്നത്.


മധ്യപ്രദേശിലെ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കത്തിന്റേയും വിഭാഗീയതയുടേയും ബാക്കിപത്രമാണ് ട്വിറ്റര്‍ പ്രൊഫൈലിലെ ഈ മാറ്റമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. സിന്ധ്യ പാര്‍ട്ടി വിടാന്‍ മനസുകൊണ്ട് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ജ്യോതിരാദിത്യ സിന്ധ്യക്ക് പരിഗണന കിട്ടുന്നില്ലെന്നും മുഖ്യമന്ത്രിയും സിന്ധ്യയും തമ്മില്‍ ശത്രുക്കളെ പോലെയാണ് പെരുമാറുന്നതെന്നുമാണ് ആരോപണം.


എന്നാല്‍ ജനങ്ങളുടെ ഉപദേശത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ ബയോ ചുരുക്കിയതെന്നും പാര്‍ട്ടിയുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും സിന്ധ്യ പ്രതികരിച്ചു. ഇത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


SHARE THIS

Author:

0 التعليقات: