Friday, 1 November 2019

മഹാ ചുഴലിക്കാറ്റ് കേരള തീരം വിട്ടു; ഇന്ന് മഴ കുറയും

കോഴിക്കോട്: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റ് കേരളതീരം വിട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടെ കേരളത്തില്‍ പൊതുവെ മഴ കുറയും. കേരളത്തില്‍ നിന്ന് 500 കിലോമീറ്റര്‍ അകലേക്ക് മാറി കര്‍ണാടക,ഗോവ മേഖലയിലാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. കൂടുതല്‍ ശക്തിയാര്‍ജിച്ച് ഇത് ഒമാന്‍ തീരത്തേക്ക് പോകും. 

ഉഡുപ്പിയിലും ഗോവയിലും ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ് ഇന്ന് ചുഴലിക്കാറ്റിന്റെ വേഗം. ലക്ഷദ്വീപില്‍ ഇന്നലെ കനത്ത മഴയാണ് അനുഭവപ്പെട്ടത്. കല്‍പേനി ദ്വീപില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മത്സ്യത്തൊഴിലാളികളെ പൂര്‍ണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു.


SHARE THIS

Author:

0 التعليقات: