കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന നേതാക്കള്‍ രാജ്ഭവനില്‍; സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്ന് സൂചന
ഡല്‍ഹി : രാഷ്ട്രീയ മഹാ നാടകം തുടരുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി നേതാക്കള്‍ ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തി. സുപ്രീംകോടതി വിധി വന്നാലുടനെ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നാണ് സൂചന. ഗവര്‍ണര്‍ ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത് .
മഹാരാഷ്ട്രയിലെ സ്ഥിതിഗതികളെ സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കെ സി വേണുഗോപാലുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടിയെ സംബന്ധിച്ച് ഇത് നിര്‍ണ്ണായക ഘട്ടമാണെന്നും ,ജാഗ്രത പുലര്‍ത്തണമെന്നും സോണിയ ചര്‍ച്ചയില്‍ നിര്‍ദ്ദേശിച്ചു. ശരദ് പവാര്‍ , ഉദ്ധവ് താക്കറേ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങള്‍ മുമ്ബോട്ട് കൊണ്ടുപോകണമെന്നും സോണിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു .
0 التعليقات: