Sunday, 10 November 2019

ശിവസേനയില്‍ നിന്നും മുഖ്യമന്ത്രിയുണ്ടാകും: സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമത്തില്‍നിന്നും ബിജെപി പിന്‍വാങ്ങിയതോടെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേന സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ ഊര്‍ജിതമാക്കിയതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന സൂചന നല്‍കി ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പാര്‍ട്ടി തലവന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കിയകാര്യം റാവത്ത് ചൂണ്ടിക്കാട്ടി. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്ത് വിലകൊടുത്തും ശിവസേനാ മുഖ്യമന്ത്രി മഹാരാഷ്ട്രയിലുണ്ടാകുമെന്നും റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബിജെപി ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ അറിയിച്ചിരുന്നു. 56 സീറ്റുള്ള ശിവസേനയാണ് രണ്ടാമത്തെ കക്ഷി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് കരുതുന്നത്. എന്‍സിപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ ശിവസേന സര്‍ക്കാരുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം തകരാന്‍ കാരണം.


SHARE THIS

Author:

0 التعليقات: