മുംബൈ: മുംബൈയില്‍ നടന്നുകൊണ്ടിരുന്ന ശിവസേന-എന്‍.സി.പി -കോണ്‍ഗ്രസ് കൂടിക്കാഴ്ച്ച അവസാനിച്ചു. ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറേ മുഖ്യമന്ത്രിയാകുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചു.സര്‍ക്കാര്‍പ്രഖ്യാപനം ഇന്നുണ്ടാവില്ല.
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച തീരുമാനം നാളെ പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കും. നാളെ മൂന്ന് പാര്‍ട്ടികളും പത്രസമ്മേളനം നടത്തും. ഗവര്‍ണറെ എപ്പോള്‍ സമീപിക്കണമെന്ന് നാളെ തീരുമാനിക്കുമെന്ന് ശരദ്പവാര്‍ പറഞ്ഞു.
അഞ്ചുവര്‍ഷത്തേക്ക് ഉദ്ധവ് തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയെന്നാണ് ആദ്യസൂചനകള്‍.
ചര്‍ച്ച വളരെ ഫലപ്രദമായിരുന്നുവെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു.
മഹാരാഷ്ട്രയിലെ ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ബി.ജെ.പി മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി രംഗത്തെത്തിയിരുന്നു.
ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള സഖ്യം അവസരവാദപരമാണ്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചാലും ആറെട്ടുമാസത്തിനപ്പുറം നീണ്ടുനില്‍ക്കില്ലെന്നുംഅദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്ത പ്രത്യയശാസ്ത്രം മുന്നോട്ട് വെക്കുന്ന പാര്‍ട്ടികള്‍ തമ്മില്‍ സഖ്യമുണ്ടാക്കിയതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
0 التعليقات: