Thursday, 7 November 2019

മദ്ഹുറസൂല്‍ സമ്മേളനം; അലി ബാഫഖി തങ്ങള്‍ മുഖ്യാതിഥി

മനാമ: തിരുനബി(സ); കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ ഐ.സി.എഫ് ബഹ്റൈന്‍ നടത്തി വരുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഗുദൈബിയ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ഹുറസൂല്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സമസ്ത ഉപാധ്യക്ഷനും മര്‍ക്കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ പങ്കെടുക്കും. 

നവംബര്‍ 8 ന് വൈകീട്ട് 8 മണിക്ക് മനാമ പാകിസ്ഥാന്‍ ക്ലബ്ബില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഇസ്സുദ്ധീന്‍ കാമില്‍ സഖാഫി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. വൈകീട്ട് 5 മണി മുതല്‍ മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ ഗുദൈബിയ, അദ്ലിയ മദ്‌റസകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കും. സമ്മേളനത്തില്‍ അറബി പ്രതിനിധികള്‍, ഐ.സി.എഫ് നാഷനല്‍ നേതാക്കള്‍, മറ്റു പൗരപ്രമുഖര്‍ സംബന്ധിക്കുമെന്ന് ഗുദൈബിയ സെന്‍ട്രല്‍ ഭാരവാഹികള്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: