Wednesday, 27 November 2019

ഓട്ടോഡ്രൈവറുടെ കാല്‍ തല്ലിയൊടിച്ച സംഭവം : ഒരാള്‍ അറസ്റ്റില്‍


മഞ്ചേശ്വരം: ഉപ്പള സ്വദേശിയായ ഓട്ടോഡ്രൈവറെ ട്രിപ്പുവിളിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തി ആക്രമിച്ച കേസില്‍ ഒരാളെ മഞ്ചേശ്വരം പോലീസ് അറസ്റ്റുചെയ്തു. മജീര്‍പ്പള സ്വദേശി അനസാണ് അറസ്റ്റിലായത്. 23-നാണ് സംഭവം. 

ഉപ്പള സ്റ്റാന്‍ഡിലെ ഒട്ടോ ഡ്രൈവറായ മുഹമ്മദ് നൗഷാദിനെ മൊറത്തണ ഭാഗത്തേക്ക് ട്രിപ്പുവിളിക്കുകയും അവിടെയെത്തിയപ്പോള്‍ ഒരുസംഘം ഇയാള്‍ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി 50,000 രൂപ ആവശ്യപ്പെട്ട് മര്‍ദിച്ചെന്നാണ് കേസ്. ഭീഷണിയെത്തുടര്‍ന്ന് 50,000 രൂപ കൊടുത്തുവെന്നും ഇതിനുശേഷവും ഭീഷണി തുടരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസില്‍ പരാതി നല്‍കിയത്. 

ഇതനുസരിച്ച് കണ്ടാലറിയാവുന്ന പതിനഞ്ചോളം ആളുകളുടെപേരില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അറസ്റ്റിലായ അനസിനെ
കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും മഞ്ചേശ്വരം എസ്.ഐ. എ.അനൂപ്കുമാര്‍ പറഞ്ഞു.


SHARE THIS

Author:

0 التعليقات: