Saturday, 30 November 2019

'മഴവില്ലാകാം മണ്ണിലിറങ്ങാം' മഴവില്‍ സംഘം അംഗത്വ കാല കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൗഢമായ തുടക്കം

കാസറഗോഡ്: മഴവില്‍ സംഘത്തിന്റെ അംഗത്വ കാല കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ജില്ല തല ഉദ്ഘാടനം സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഉപാദ്ധ്യക്ഷന്‍ എം അലി കുഞ്ഞി ഉസ്താദ് ഷിറിയ നിര്‍വഹിച്ചു.

മഴവില്ലാകുക മണ്ണിലിറങ്ങുക എന്ന തല വാചകത്തില്‍ ഡിസംബര്‍ ഒന്ന്  മുതല്‍ 30 വരെയാണ് അംഗത്വ കാല  കാമ്പയിന്‍. പഠനം മധുരം സേവനം മനോഹരം എന്ന ലക്ഷ്യത്തിലാണ് മഴവില്‍ സംഘം ഗ്രാമങ്ങളിലും സ്‌കൂളുകളിലും പ്രവര്‍ത്തിച്ചു വരുന്നത്.  കാമ്പയിന്‍ കാലയാളവില്‍ വിവിധങ്ങളായ പദ്ധതികള്‍ മഴവില്‍ സംഘത്തിനു കീഴില്‍ സംഘടിപ്പിക്കും . 

നാളെ ഒമ്പത് ഡിവിഷനിലും അമ്പത് സെക്ടറിലും 400  യൂണിറ്റുകളിലും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പ്രമുഖര്‍ ഉദ്ഘാടനം ചെയ്യും. ഡിവൈന്‍ അസംബ്ലി, കുട്ടിസഭ, തമ്പ്, വര്‍ണ റാലി , കൊടി മരം എന്നീ പരിപാടികള്‍  വരും ദിവസങ്ങളില്‍ നടക്കും.


കുമ്പള ഷിറിയ  യൂണിറ്റിലെ മഴവില്‍ സംഘത്തിലെ കുട്ടികള്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണം ചെയ്താണ് താജുശ്ശരീഅ അലി കുഞ്ഞി ഉസ്താദ്  ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ഷകീര്‍ എം ടി പി, ശംസീര്‍ സൈനി,റഷീദ് സഅദി,നംഷാദ് ബേക്കൂര്‍, ഷാഫി ബീരിച്ചേരി, മജീദ് ഫാളിലി കുണ്ടാര്‍ എന്നിവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: