Saturday, 2 November 2019

മീലാദ് കാമ്പയിന് തുടക്കമായി

കാഞ്ഞങ്ങാട്: തിരുനബി കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഒരു മാസം നീണ്ട് നില്‍ക്കുന്ന മീലാദ് കാമ്പയിന്റെ സോണ്‍ തല ഉദ്ഘാടനം മാണിക്കോത്ത് ഹാദീ ലീ നേജില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ നിര്‍വ്വഹിച്ചു. 

കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് അബ്ദുള്ള മുസ്ല്യാര്‍ പ്രമേയ പ്രഭാഷണം നടത്തി. കാമ്പയിനിയോട് അനുബന്ധിച്ച് ജല്‍സത്തുല്‍ മഹബ്ബ  ക്വിസ് മത്സരം, ആശയ പ്രഭാഷണം, ടേബിള്‍ ടോക്ക് സെമിനാര്‍, നബി ദിന റാലി, ബുക്ക് ടെസ്റ്റ്, മൗലീദ് സഭ തുടങ്ങിയവ നടക്കും. 

സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് ജബ്ബാര്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ ഹാജി പാറപള്ളി, മടിക്കൈ അബ്ദുള്ള ഹാജി,  അബ്ദുല്‍ സത്താര്‍ പഴയ കടപ്പുറം, ഹമീദ് മൗലവി കൊളവയല്‍, നൗഷാദ് അഴിത്തല, റിയാസ് പഴയ കടപ്പുറം പ്രസംഗിച്ചു


SHARE THIS

Author:

0 التعليقات: