Friday, 8 November 2019

ഗ്രാന്‍ഡ് മീലാദ് സമ്മേളനം ശനിയാഴ്ച അല്‍ ഐനില്‍

അല്‍ ഐന്‍: ''തിരുനബി (സ) കാലത്തിന്റെ വെളിച്ചം'' എന്ന പ്രമേയത്തില്‍ ഐസിഎഫ് സംഘടപ്പിക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായുള്ള ഗ്രാന്‍ഡ് മീലാദ് സമ്മേളനം നവംബര്‍ 9 ശനിയാഴ്ച അല്‍ ഐനില്‍ നടക്കും. വൈകുന്നേരം 5 മണി മുതല്‍ മുവൈജി സിറ്റി സെന്ററിന് സമീപമുള്ള വഫ സ്‌ക്വയറിലാണ് സമ്മേളനം.

പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും. അല്‍ ഐനിലെ മത സാമൂഹിക സാംസ്്കാരിക രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന സ്‌നേഹ സംഗമം, സാഹിത്യോത്സവ് പ്രതിഭകള്‍ ഒരുക്കുന്ന ഇശല്‍ സന്ധ്യ, പ്രകീര്‍ത്തന സദസ്സ്. തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറും. 

മീലാദ് ക്യാമ്പിന്റെ ഭാഗമായി  സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ്സ് മത്സരത്തിലും രചനാമത്സരങ്ങളിലും പങ്കെടുത്തവരില്‍ നിന്ന് വിജയികള്‍ക്ക് സമ്മാനദാനം ചടങ്ങില്‍ നടക്കും.

സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവും വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. നഗരിയിലേക്കുള്ള ബസ്  നമ്പറുകള്‍ (960,980 മുവൈജി സിറ്റി സെന്റര്‍ സ്റ്റോപ്പ്)


SHARE THIS

Author:

0 التعليقات: