Wednesday, 6 November 2019

തിരുനബി ജീവിതം മാതൃകയാക്കണം: ഇ സുലൈമാന്‍ മുസ്ലിയാര്‍


കൊണ്ടോട്ടി:  പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതക്രമം പിന്തുടര്‍ന്ന് മാതൃകാ ജീവിതം നയിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ പറഞ്ഞു.

ബുഖാരി മീലാദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെ മാതൃകയാക്കണമെന്നറിയാത്തതാണ് പുതിയ തലമുറയുടെ പ്രശ്നമെന്നും തിരുനബിയുടെ വലിയ മാതൃകകള്‍ നമുക്ക് പിന്‍പറ്റാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നിര്‍വഹിച്ചു. കേന്ദ്ര മുശാവറ അംഗം തെന്നല അബൂഹനിഫല്‍ ഫൈസി, മിഖ്ദാദ് ബാഖവി ചുങ്കത്തറ, ആലിക്കുട്ടി ബാഖവി ചെറുമുറ്റം, ഖാലിദ് അഹ്സനി ഫറോക്ക്, ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ സുലൈമാന്‍ മുസ്ലിയാര്‍ കിഴിശ്ശേരി, സി കെ യു മൗലവി മോങ്ങം, മുജീബ് മുസ്ലിയാര്‍ മോങ്ങം, അസീസ് ഹാജി, അബ്ദുല്‍ഹക്കീം ഹാജി, രായിന്‍കുട്ടി ഹാജി, ലത്തീഫ് പങ്കെടുത്തു.


SHARE THIS

Author:

0 التعليقات: