Thursday, 7 November 2019

ഗ്രാന്റ് മീലാദ് കോണ്‍ഫറന്‍സും സഹിഷ്ണുതാ വര്‍ഷാചരണവും വെള്ളിയാഴ്ച

ദുബൈ: തിരുനബി(സ) കാലത്തിന്റെ വെളിച്ചം എന്ന ശീര്‍ഷകത്തില്‍ ഹോര്‍ അല്‍ അന്‍സ് സുന്നി കോ ഓഡിനേഷന്‍ കമ്മറ്റി സംഘടിപ്പിക്കുന്ന 19 ആമത് ഗ്രാന്റ് മീലാദ് കോണ്‍ഫറന്‍സ് വെള്ളിയാഴ്ച ദുബൈ ഹോര്‍ അല്‍ അന്‍സില്‍  നടക്കും. 
അബൂബക്കര്‍ മെട്രോ സ്റ്റേഷന് സമീപത്തെ യുനൈറ്റഡ് ഹൈപര്‍ മാര്‍ക്കറ്റ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ആയിര ക്കണക്കിന് പ്രവാചക പ്രേമികളെ ഉള്‍കൊള്ളാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 

യു എ ഇ സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികളും  സമ്മേളനത്തിന്റെ ഭാഗമാണ്.പുണ്യ റബീഇനോടനുബന്ധിച്ച് യു എ ഇ യില്‍ നടക്കുന്ന ഏറ്റവും വലിയ വിശ്വാസി സംഗമമാണ് ഹോര്‍ അല്‍  ആന്‍സില്‍ നടക്കാറുള്ളത്. അമ്പതിനായിരം ചതുരശ്ര അടിയില്‍ 
തയ്യാറാക്കിയ വേദിയില്‍ സ്ത്രീകള്‍ക്കും വി വി ഐ പികള്‍ക്കും പ്രത്യേക സൗകര്യവുമൊരുക്കിയിട്ടുണ്ട്. 

സ്വദേശികളും വിദേശികളുമായ  പണ്ഡിതര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മീലാദ് കോണ്‍ഫറന്‍സിന് അനുബന്ധമായി നടക്കുന്ന മത സൗഹാര്‍ദ്ധ സംഗമം ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ഉച്ചക്ക് ഒര് മണിക്ക് ആരംഭിക്കുന്ന മത സൗഹാര്‍ദ്ധ സംഗമത്തില്‍ മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ബഷീര്‍ ഫൈസി വെണ്ണക്കോട് ,ദുബൈ സൗത്ത് ഇന്ത്യന്‍ ചര്‍ച്ച് വികാരി ഫാ. റവ. പി കെ കുരുവിള,ആദ്യാത്മിക പണ്ഡിതന്‍ ആദി ചന്ദ്ര ഗോവിന്ധ ദാസ, വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍  സംബന്ധിക്കും.വൈകുന്നേരം നാല് മുതല്‍ പ്രവാചക പ്രകീര്‍ത്തന സദസ്സോടെ ഗ്രാന്‍ഡ് മീലാദ് കോണ്‍ഫറന്‍സിന് ഔദ്യോഗിക തുടക്കമാകും. 

മദ്ഹ് റസൂല്‍ പ്രഭാഷണത്തിന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഹംസ മിസ്ബാഹി ഒട്ടപ്പടവ് ,മൗലാനാ ബിലാല്‍ മദനി സാഹബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.എട്ട് മണിക്ക് നടക്കുന്ന എക്‌സലന്‍സി മീറ്റില്‍ സ്വദേശി ഉന്നതരും ബിസിനസ് രംഗത്തെ പ്രമുഖരും   സംബന്ധിക്കും.ഈ വര്‍ഷത്തെ എക്‌സലന്‍സി അവാര്‍ഡ് ചടങ്ങില്‍ നല്‍കും.


SHARE THIS

Author:

0 التعليقات: