Monday, 11 November 2019

പുതുതലമുറയില്‍ പ്രവാചക സ്‌നേഹം ഊട്ടിയുറപ്പിക്കുക - സയ്യിദ് ജാഫര്‍ തങ്ങള്‍ കുമ്പോല്‍


കുമ്പള: മുത്ത് നബി തങ്ങളുടെ ജന്മദിനം കൊണ്ട് അനുഗ്രഹീതമായ ഈ അവസരത്തില്‍ പ്രവാചക സ്‌നേഹം പുതുതലമുറയില്‍ ഊട്ടിയുറപ്പിക്കുകയും ആത്മീയത കൈവെടിയാതെ ജീവിക്കണമെന്നും സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍. 

പാപ്പംകൊയ നഗര്‍ നബിദിന ആഘോഷങ്ങളുടെ ഭാഗമായി മര്‍ക്കസുല്‍ ഹുദാ ദര്‍സ് വിദ്യാര്‍ത്ഥികളുടെയും അല്‍ മദ്‌റസത്തുല്‍ ബദ് രിയ്യ മദ്‌റസ വിദ്യാര്‍ത്ഥികളുടെയും മീലാദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാപ്പംകൊയ നഗര്‍ മുദരിസ് ഹംസ സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി സയ്യിദ് മുഹമ്മദ് ശെമീം തങ്ങള്‍ കുമ്പോല്‍, ഉമര്‍ സഖാഫി മയ്യളം, അബ്ദുല്‍ കരീം മുസ്ലിയാര്‍ കണ്ണൂര്‍, സവാദ് മുസ്ലിയാര്‍ ചേടേക്കാല്‍, ശിഹാബുദ്ദീന്‍ ജൗഹരി ചേടേക്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശബീറലി സ്വാഗതവും നൗഫല്‍ എറണാകുളം നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: