Thursday, 7 November 2019

പ്രവാചക മാസത്തെ വരവേറ്റ് നോട്ടിംഗ്ഹാമില്‍ മീലാദ് റാലി


നോട്ടിംഗ്ഹാം: ബ്രിട്ടനിലെ നോട്ടിംഗ്ഹാമില്‍ റബീഉല്‍ അവ്വലിനെ വരവേറ്റ് നടത്തിയ മീലാദ് റാലിയില്‍ പ്രദേശവാസികളായ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ബെരിഡ്ജ് റോഡിലെ ജാമിഅ ഫാത്വിമ മസ്ജിദ് പരിസരത്ത് നിന്നാണ് റാലി ആരംഭിച്ചത്. നബികീര്‍ത്തന ഗാനങ്ങള്‍ പാടിയും ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്തുമായിരുന്നു റാലി.

ഉച്ചക്ക് 12ന് ആരംഭിച്ച റാലി ഫോറസ്റ്റ് റിക്രിയേഷന്‍ ഗ്രൗണ്ടിലേക്കാണ് നീങ്ങിയത്. മാന്‍സ്ഫീല്‍ഡ് റോഡ്, മില്‍ട്ടന്‍ സ്ട്രീറ്റ്, ലോവര്‍ പാര്‍ലിമെന്റ് സ്ട്രീറ്റ്, കിംഗ് എഡ്വാര്‍ഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെ കടന്നുപോയ മീലാദ് റാലി സെന്റ് ആന്‍സ് വെല്‍ റോഡിലെ ഇസ്ലാമിക് സെന്ററിന് സമീപം അവസാനിച്ചു.
ഇസ്ലാമിന്റെ യഥാര്‍ഥ ആശയം സമാധാനവും സാഹോദര്യവും ആത്മീയതയുമാണെന്ന സന്ദേശം പകരുകയാണ് റാലിയുടെ ലക്ഷ്യമെന്ന് ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റി മുഹമ്മദ് അലി പറഞ്ഞു.

ഈ മാസം ഏറെ സവിശേഷമാണ്. മുസ്ലിംകള്‍ക്ക് പ്രവാചകനോടുള്ള സ്നേഹം പ്രകടമാക്കുകയും എങ്ങനെയാണ് സമാധാന സന്ദേശം പ്രചരിപ്പിക്കേണ്ടതെന്ന പ്രവാചകാധ്യാപനം കാണിച്ചു നല്‍കുകയുമാണ് ഇതിലൂടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


SHARE THIS

Author:

0 التعليقات: