Tuesday, 5 November 2019

കൊലക്കേസ് പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ക്ക് ജീവപര്യന്തം

മംഗളൂരു:  ക്രിസ്തുമസ് രാത്രിയില്‍  യുവാവിനെ  വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ക്ക് ജീവപര്യന്തം. മംഗലുരു സ്വദേശിയും മറ്റൊരു കൊലക്കേസിലെ പ്രതിയുമായ മെല്‍റിക്ക് ഡിസൂസ (21)  യെ കൊലപ്പെടുത്തിയ കേസിലാണ് മംഗളുരു സെഷന്‍സ് കോടതിയുടെ വിധി. 

ഗോരിഗുഡ്ഡെയിലെ നിഷാന്ത് പൂജാരി (28 ) വിനേഷ് കുമാര്‍ (30)പ്രവീണ്‍ പൂജാരി (42) ,ജെപ്പ് കുതുകോടിയിലെ സച്ചിന്‍ ഷെട്ടി (22 )ഗണേഷ് കൂളാല്‍ (32)സന്ദീപ് ഷെട്ടി (33) എന്നിവര്‍ക്കെതിരെയാണ് കോടതി വിധി.

2007 ഡിസംബറിലെ ക്രിസ്തുമസിനു തലേന്ന് രാത്രിയാണ് മെല്‍റിക്ക് കൊലചെയ്യപ്പെടുന്നത്. ഗുണ്ടാ നേതാവ് വിജയിന്റെ സംഘത്തില്‍പ്പെട്ട മെര്‍ലിക്ക് ഒരു കൊലക്കേസുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങിയ സമയത്താണ് കൊല്ലപ്പെടുന്നത്. ക്രിസ്തുമസ് തലേന്ന് പാര്‍ട്ടി കഴിഞ്ഞ് വീട്ടിലെത്തിയ മെര്‍ലിക്കിനെ മുത്തശ്ശിയുടെ മുന്നില്‍ വെച്ചാണ് കൊലചെയ്തത്. 


SHARE THIS

Author:

0 التعليقات: