Monday, 4 November 2019

മുഹിമ്മാത്ത് പ്രകീര്‍ത്തന സദസ്സ്; സാദാത്തീങ്ങളുടെ സാന്നിധ്യം ധന്യമാകുന്നു

പുത്തിഗെ: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ റബീഉല്‍ അവ്വല്‍ 1 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ നടത്തി വരുന്ന മുത്ത് നബി പ്രകീര്‍ത്തന സദസ്സ് നബി കുടുംബ പരമ്പരയായ സയ്യിദന്മാരുടെ സാന്നിധ്യം കൊണ്ട് ധന്യമാകുന്നു. 

ജില്ലക്കകത്തും പുറത്തും നിന്നുമുള്ള സയ്യിദന്മാരുടെ നേതൃത്വത്തില്‍ ഓരോ ദിവസവും പ്രകീര്‍ത്തന സദസ്സ് നടത്തപ്പെടണമെന്നതായിരുന്നു മുഹിമ്മാത്ത് ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നിര്‍ദ്ധേശം. 

പ്രകീര്‍ത്തന സദസ്സിന്റെ മഹാത്മ്യം മനസ്സിലാക്കി വരുന്ന പ്രവാചക സ്‌നേഹികള്‍ക്ക് മനസ്സ് നിറയുന്ന വിധത്തില്‍ സദാത്തുക്കളുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യം അനുഗ്രഹീതമാകുന്നു. 

ആറാം ദിനമായ തിങ്കളാഴ്ച സയ്യിദ് ഹസന്‍ ആറ്റക്കോയ സഖാഫ് ആദൂര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ കര മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തി. 

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ബഷീര്‍ തങ്ങള്‍, സയ്യിദ് മുസമ്മില്‍ സഖാഫ് തങ്ങള്‍ ദേളി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


SHARE THIS

Author:

0 التعليقات: