Wednesday, 6 November 2019

കാഴ്ചകള്‍ക്ക് വിരുന്നൊരുക്കി മുഹിമ്മാത്ത് മീലാദ് ഫെസ്റ്റ് 'കലയുടെ മീമാരവം'

പുത്തിഗെ: നാലു ദിനങ്ങളിലായി മുഹിമ്മാത്ത് കുല്ലിയ്യത്തു ദിറാസത്തുല്‍ ഇസ്ലാമിയ്യക്കു കീഴില്‍ 500ല്‍പരം വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന 'മീം ദി ലൈറ്റിംഗ് സോള്‍' പുരോഗമിക്കുന്നു.

ഇസ്ലാമിന്റെ ഗതകാലത്തെ അടയാളപ്പെടൂത്തിയ നാലു ലോക നഗരങ്ങളുടെ സ്മരണകള്‍ അയവിറക്കുന്നതാണ് മത്സര ഗ്രൂപ്പുകളുടെ നാമങ്ങള്‍. ഓരോ പരിപാടികളും കാണികള്‍ക്ക് കാഴ്ചകളുടെ വിരുന്നൊരുക്കുന്നവയാണ്. പ്രതിഭകളുടെ പ്രതിഭാവിലാസത്തിന്റെ നേര്‍ക്കാഴ്ചകളുമായി മുഹിമ്മാത്ത് കാമ്പസിനെ സര്‍ഗാത്മകമാക്കുന്നു. 


SHARE THIS

Author:

0 التعليقات: