Saturday, 2 November 2019

പ്രവാചകരുടെ വൈജ്ഞാനിക സിദ്ധാന്തം ലോകം മാതൃകയാക്കണം; ഖലീല്‍ തങ്ങള്‍

പുത്തിഗെ: വൈജ്ഞാനിക മേഖലയില്‍ പ്രവാചകര്‍ മുഹമ്മദ് നബിയുടെ സിദ്ധാന്തം ലോകം മാതൃകയാക്കിയാല്‍ പുതിയൊരു വഴിത്തിരിവിന് കാരണമാകുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി പറഞ്ഞു. 

ആത്മ സംസ്‌കരണത്തിന് ശേഷമാണ് അനുചരന്‍മാര്‍ക്ക് പ്രവാചകര്‍ ജ്ഞാനം കൈമാറിയത്. വൈജ്ഞാനിക മുന്നേറ്റത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ ആജ്ഞയും അത് തന്നെയാണ്. ആത്മ വിശുദ്ധിയിലൂടെ നേടിയെടുക്കുന്ന ജ്ഞാനത്തിന്റെ ഗുണം ഏറെയാണെന്നും തങ്ങള്‍ ഉദാഹരണ സഹിതം ബോധിപ്പിച്ചു. മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്റെ പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.


സദസ്സിനോട് ഏരെ നേരം സംവദിച്ച തങ്ങളുടെ സാനിധ്യം വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ഉണര്‍വ്വേകി. 


ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ബഷീര്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ചൗക്കി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, മൂസ സഖാഫി കളത്തൂര്‍ സംബന്ധിച്ചു. 


SHARE THIS

Author:

0 التعليقات: