Tuesday, 26 November 2019

തൗസീഫ് ഹിമമി അനുസ്മരണവും ഹിമമീ സംഗമവും ഡിസംബര്‍ മൂന്നിന്


പുത്തിഗെ: ഹാഫിള് തൗസീഫ് ഹിമമി അനുസ്മരണവും സമ്പൂര്‍ണ്ണ ഹിമമി സംഗമവും ഡിസംബര്‍ 3 ചൊവ്വാഴ്ച മുഹിമ്മാത്ത് മര്‍ഹൂം ഇസ്സുദീന്‍ സഖാഫി മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 

രാവിലെ 9ന് നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തിന് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കും. സംഗമത്തില്‍ അബ്ദുല്‍ ഗഫൂര്‍ ബാഖവി പ്രാര്‍ത്ഥന നടത്തും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, കൗസര്‍ സഖാഫി പന്നൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. 

ഉച്ചക്ക് രണ്ടിന് നടക്കുന്ന തൗസീഫ് ഹിമമി അനുസ്മരണ സംഗമത്തില്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി, അബൂബക്കര്‍ കാമില്‍ സഖാഫി, മുസ്തഫ സഖാഫി പട്ടാമ്പി,സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഹിമമി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, അബ്ദുല്‍ അസീസ് മിസ്ബാഹി, മൂസ സഖാഫി കളത്തൂര്‍, മുഹിയുദ്ദീന്‍ ഹിമമി ചേരൂര്‍, മുനീര്‍ ഹിമമി മാണിമൂല എന്നിവര്‍ സംസാരിക്കും.

വൈകിട്ട് മൂന്നിന് ഹിമമി അസോസിയേഷന്‍ വാര്‍ഷിക കൗണ്‍സില്‍ കൂടി നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു


SHARE THIS

Author:

0 التعليقات: