Wednesday, 27 November 2019

ആദ്യ വിളവെടുപ്പ് കലോത്സവ കലവറയ്ക്ക് നല്‍കി മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പുത്തിഗെ: മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കാര്‍ഷികത്തോട്ടത്തിലെ ആദ്യത്തെ വിളവെടുപ്പ് സംസ്ഥാന യുവജനോത്സവ ഭക്ഷണ കലവറയ്ക്ക് നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

ചേന, പച്ചക്കായ, തേങ്ങ, വാഴയില എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ കലവറയില്‍ എത്തിച്ചത്. അധ്യാപകരായ സുമിത്ത്, രതീഷ് വിദ്യാര്‍ത്ഥികളായ മുഹമ്മദ്, ഫയാസ്, അന്‍വര്‍ തുടങ്ങിയവര്‍ ഭക്ഷ്യസാദനങ്ങള്‍ കണ്‍വീനര്‍ പി ശശിധരന്‍ ,ചെയര്‍മാന്‍ കെ.പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ക്ക് കൈമാറി.

ജില്ലയെ പ്രതിനിധികരിച്ച് സ്‌ക്കൂളില്‍ നിന്ന് മൂന്നു മത്സര ഇനങ്ങളില്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.


SHARE THIS

Author:

0 التعليقات: