Saturday, 30 November 2019

മുംബൈയില്‍ താജുല്‍ ഉലമ അനുസ്മരണം ഞായറാഴ്ച


മുംബൈ: ഡോംഗ്രി മര്‍കസ് മുംബൈ കമ്മിറ്റി സംഘടിപ്പിക്കുന്ന മാസാന്ത ബദര്‍ മൗലിദ്  മജ്‌ലിസും ശൈഖ് ജീലാനി, താജുല്‍  ഉലമ, നൂറുല്‍ ഉലമ  അനുസ്മരണവും ഡിസംബര്‍ 1 ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഡോംഗ്രി  മര്‍കസ് ഹാളില്‍ നടക്കും. ഹസന്‍ അംജദിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന  പരിപാടി ഇബ്രാഹിം സുഹരി മംഗ്ലൂര്‍ മജ്‌ലിസിന് നേതൃത്വവും  നിസാര്‍ സഖാഫി കണ്ണൂര്‍  മുഖ്യ പ്രഭാഷണവും നടത്തും. 

മുഫീസ് ഖാന്‍ സഅദി ലഖ്‌നൗ, അബ്ദുല്ല സഖാഫി ചപ്പാരപ്പടവ്, മുഹമ്മദ് സഖാഫി ത്വാഖെ, മൊയ്തീന്‍ സഖാഫി ഉളുവാര്‍, സാലിഹ് സഖാഫി മൂടാടി, സമദ് മുഈനി പട്ടാമ്പി, റാഷിദ് സഖാഫി ബീഹാര്‍, ഖാലിദ് മൗലവി പെസോട്ട്, ആശംസാപ്രസംഗം നടത്തും


SHARE THIS

Author:

0 التعليقات: