അധ്യാപകര്‍ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തി പിടിക്കണം: പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍

ബദിയഡുക്ക: നിരവധി അതുല്യ പ്രതിഭകളെ വാര്‍ത്തെടുത്ത മുന്‍കാല ഗുരുക്കന്മാരില്‍ നിന്ന് സമകാലിക അധ്യാപകര്‍ പാഠമുള്‍കൊള്ളണമെന്നും,വിദ്യാര്‍ത്ഥികളോട് മാനുഷികമായ സമീപനം കൈകൊണ്ട് നാളെയുടെ ശ്രേഷ്ഠ പൗരന്മാരാക്കി വാര്‍ത്തെടുക്കുന്ന മഹത്തായ പ്രക്രിയയില്‍  അധ്യാപകര്‍ കൂടുതല്‍ സജീവമാകണമെന്നും എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ പ്രസ്താവിച്ചു.തുലോവിരളമായ ചില അധ്യാപകരുടെ ഭാഗത്ത് നിന്ന് വരുന്ന അനാസ്ഥകള്‍ അധ്യാപക സമൂഹത്തെ ആകമാനം കരിവാരി തേക്കാനുള്ള കാരണമാകുമെന്നും അത്തരക്കാര്‍ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

 കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളെയും സര്‍ക്കാര്‍ നിരന്തരം നിരീക്ഷിക്കുകയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും വേണമെന്നും ആവശ്യപ്പെട്ടു. ബദിയഡുക്ക സോണ്‍ മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച മീലാദ് സന്ദേശ റാലിയുടെ സമാപന സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അബൂബക്കര്‍ ഫൈസി കുമ്പഡാജെ സന്ദേശ പ്രഭാഷണം നടത്തി.
മൂസ സഖാഫി കളത്തൂര്‍, വാഹിദ് സഖാഫി ദേരഡുക്ക,  മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്‍, വടകര മുഹമ്മദ് ഹാജി, എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഷേണി, ഇബ്രാഹിം ദാരിമി ഗുണാജെ,  അബ്ദുല്ല ഹാജി കണ്ടിഗ, ഫൈസല്‍ സൈനി,റസൂദ് നെക്രാജെ,അബൂബക്കര്‍ സഅദി നെക്രാജെ,അബ്ദുല്ല സഅദി തുപ്പക്കല്‍,അബ്ദുല്ല മുസ്ലിയാര്‍ തുപ്പക്കല്‍, അബ്ദുല്‍ റസാഖ് ഗുണാജെ, എസ് മുഹമ്മദ് മുസ്ലിയാര്‍,സിദ്ദീഖ് ഹനീഫി പാവൂറഡുക്ക,നിയാസ് ചര്‍ളടുക്ക,മുഹമ്മദ് അമാനി ബെളിഞ്ച, ഇഖ്ബാല്‍ ആലങ്കോട്,അശ്‌റഫ് സഖാഫി ഷേണി തുടങ്ങിയവര്‍ സംബന്ധിച്ചു. എ കെ സഖാഫി കന്യാന സ്വാഗതവും അബ്ദുല്‍ അസീസ് ഹിമമി ഗോസാട നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍