Sunday, 10 November 2019

തിരുചര്യയാണ് പ്രവാചക സ്‌നേഹികളുടെ മുഖമുദ്ര: താജുശ്ശരിയ

പുത്തിഗെ: തിരു നബിയുടെ ചര്യ പിന്തുടര്‍ന്ന് ജീവിതം വിശുദ്ധമാക്കുന്നവരാണ് യഥാര്‍ത്ത പ്രവാചക സ്‌നേഹികള്‍. അത്തരക്കാരുടെ മുഖമുദ്രയാണ് തിരുചര്യയെന്നും തിരു പിറവിയില്‍ സന്തേഷിക്കുന്നതും അവിടുത്തെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുന്നതുമെല്ലാം തിരുനബി സ്‌നേഹത്തിന്റെ ഭാഗമാണെന്നും സമസ്ത കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷന്‍ താജുശ്ശരിയ ശൈഖുന അലിക്കുഞ്ഞി ഉസ്താദ് പറഞ്ഞു.


മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ബുര്‍ദാ മജ്‌ലിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മുസ സഖാഫി കളത്തൂര്‍, കുഞ്ഞ് മുഹമ്മദ് അഹ്മദ് അഹ്‌സനി, മുസ്ഥഫ സഖാഫി പട്ടാമ്പി, സ്വാദിഖ് അഹ്‌സനി പെരുമുഖം തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: