Sunday, 3 November 2019

ഐഫോണ്‍ വില്‍പനയ്ക്കെന്ന് പറഞ്ഞ് ഓണ്‍ലൈനിലൂടെ പരസ്യം; പണം അയച്ച്‌കൊടുത്തിട്ടും മൊബൈല്‍ ഫോണ്‍ ലഭിച്ചില്ല; പരാതിയുമായി യുവാവ്‌ പോലീസില്‍

ബദിയടുക്ക:  20,000 രൂപയ്ക്ക് ഐഫോണ്‍ വില്‍പനയ്ക്കെന്ന് പറഞ്ഞ് ഓണ്‍ലൈനിലൂടെ പരസ്യം നല്‍കി വഞ്ചിച്ചതായുള്ള പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നെക്രാജെ ബാലടുക്കയിലെ നിസാമുദ്ദീന്റെ പരാതിയില്‍ വടകരയിലെ സല്‍മാനുല്‍ ഫാരിസിനെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. ഗുണനിലവാരമുള്ള ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വാഗ്ദാനവുമായി പ്രത്യക്ഷപ്പെട്ട ഓണ്‍ലൈന്‍ ആപ്പില്‍ ഐഫോണ്‍ ആവശ്യപ്പെട്ടുകൊണ്ടു നിസാമുദ്ദീന്‍ ബന്ധപ്പെട്ടു. അതിന് 20,000 രൂപ അക്കൗണ്ടില്‍ അയച്ചു കൊടുക്കണമെന്നു മറുപടി ലഭിക്കുകയും ഒക്ടോബര്‍ 16ന് പണം അയച്ചുകൊടുക്കുകയുമായിരുന്നു.

എന്നാല്‍ അതിനുശേഷം ഇതുവരെ മൊബൈല്‍ എത്താത്തതിനെ തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. പണം നിക്ഷേപിച്ച അക്കൗണ്ട് നമ്പറില്‍ ഓണ്‍ലൈനിലൂടെ നടത്തിയ പരിശോധനയിലാണ് വിലാസം ലഭിച്ചതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.


SHARE THIS

Author:

0 التعليقات: