Saturday, 9 November 2019

ബാബരി മസ്ജിദ്: സുപ്രീം കോടതിയെ മാനിക്കുന്നു, ജയപരാജയങ്ങള്‍ക്ക് മുകളിലാണ് ഇന്ത്യയുടെ അഖണ്ഡത: കാന്തപുരം

കോഴിക്കോട്: ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീം കോടതിയെയെ മാനിക്കുന്നുവെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കോഴിക്കോട് സമസ്ത സെന്ററില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഏതെങ്കിലും കക്ഷി വിജയിച്ചോ പരാചയപ്പെട്ടോ എന്നതല്ല; ഇന്ത്യയുടെ അഖണ്ഡതയാണ് പ്രധാനം. ബാബരി മസ്ജിദ് മുസ്ലിംകളുടെ ആരാധനാലയമാണ് എന്നത് പോലെ പ്രധാനമാണ് ഇന്ത്യയില്‍ സ്വസ്ഥമായി ജീവിക്കാന്‍ എല്ലാവര്‍ക്കും  സാധിക്കുകയെന്നതും.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അവിവേകമായ വാക്കോ ഇടപെടലോ ആരില്‍ നിന്നും ഉണ്ടാവരുത്. സുപ്രീം കോടതിയുടെ വിശദമായ വിധിപ്പകര്‍പ്പ് വായിച്ചു, നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം വിശദമായ അഭിപ്രായം പറയും. ഇന്ത്യയിലെ പ്രധാന മുഫ്തിമാരെ സംഗമിപ്പിച്ചു ന്യൂഡല്‍ഹി ഗ്രാന്‍ഡ് മുഫ്തി ഓഫീസില്‍ അടുത്ത ദിവസം യോഗംചേരുമെന്നും എല്ലാ സംസ്ഥാനങ്ങളിലും സമാധാനമുറപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് മുന്നിലുണ്ടാവുമെന്നും കാന്തപുരം പറഞ്ഞു.




SHARE THIS

Author:

0 التعليقات: