Tuesday, 5 November 2019

ഉദുമ സ്വദേശിയെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ഉദുമ സ്വദേശിയെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.  പരിയാരം പാലക്കില്‍ വളപ്പില്‍ ചിണ്ടന്‍ നായര്‍ (ഹരിദാസ്-56) ആണ് മരിച്ചത്. 

താമസ സ്ഥലത്തെ മുറിയില്‍ വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
പരേതരായ പാലക്കില്‍ നാരായണന്‍ നായരുടെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: ബേബി. 

മക്കള്‍: അഖില, അഖിലേഷ്. മരുമകന്‍: ധര്‍മരാജ് (എണ്ണപ്പാറ).
സഹോദരങ്ങള്‍: ഗോപാലന്‍ നായര്‍, നാരായണന്‍ നായര്‍, കുഞ്ഞമ്മാര്‍, കല്യാണിക്കുട്ടി, ശാന്തകുമാരി.


SHARE THIS

Author:

0 التعليقات: