Friday, 1 November 2019

തിരുവനന്തപുരം സ്വദേശി ദമാമില്‍ നിര്യാതനായി

ദമാം: ദമാമില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. പൂന്തുറ മാണിക്കം വിളാകം അബ്ദുല്‍ വഹാബിന്റെ മകന്‍ സൈദ് അലി (43) ആണ് ദമാമിലെ അല്‍മന ആശുപത്രിയില്‍ മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പന്റിസൈറ്റിസ് ബാധിച്ചതിനെ തുടര്‍ന്നാണ് മരണം. കഴിഞ്ഞ ഇരുപത് വര്‍ഷമായി ദമാമിലെ സ്വകാര്യ കമ്പനിയില്‍ ഫയര്‍ & സേഫ്റ്റി സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു

മാതാവ്: ഹസീന. ഭാര്യ: സവിത. മക്കള്‍: ഫയാസ്, ഫസ്‌ന, ഫലാഹ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: