Monday, 25 November 2019

മുഹിമ്മാത്ത് പ്രവര്‍ത്തകനും കേരള മുസ്ലിം ജമാഅത്ത് ട്രഷററുമായ അബ്ബാസ് ഹാജി കൊട്ടപ്പുഞ്ച നിര്യാതനായി

പുത്തിഗെ: മുഹിമ്മാത്ത് ദുബൈ കമ്മിറ്റിയിരലെ ആദ്യ കാല പ്രവര്‍ത്തകനും കേരള മുസ്ലിം ജമാഅത്ത് ഉപ്പിന യൂണിറ്റി ട്രഷററും മഹല്ല് ജമാഅത്ത് പ്രസിഡന്റുമായ കെ പി അബ്ബാസ് ഹാജി കൊട്ടപ്പുഞ്ച (60) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഭാര്യമാര്‍; ഖദീജ, ഫൗസിയ, മക്കള്‍: ആയിശത്ത് തഹൂറ, മുഹമ്മദ് അസ്ലം, അബ്ദുല്‍ റഹ്മാന്‍, ബഷീര്‍, ത്വാഹിര്‍ അലി, ജമാതാവ്: മുഹമ്മദ് ശരീഫ് കന്തല്‍, സഹോദരങ്ങള്‍: കെ പി മുഹമ്മദ്, കെ പി ഹസൈനാര്‍, കെ പി അബ്ദുല്‍ ഖാദിര്‍, ഇബ്രാഹിം, അബ്ദുല്‍ ഹമീദ്, ആത്തിക്ക, നഫീസ, ബീഫാതിമ, ഖദീജ.

മയ്യിത്ത് ഉപ്പിന മസ്ജിദ് കബര്‍ സ്ഥാനില്‍ മറമാടും. 

പരേതന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാനും പ്രത്യേകം പ്രാര്‍ത്ഥന നടത്താനും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭ്യര്‍ത്ഥിച്ചു. 

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, മുസ സഖാഫി കളത്തൂര്‍, എം അന്തുഞ്ഞി മൊഗര്‍, ഹാജി അമീര്‍ അലി ചൂരി തുടങ്ങിയവര്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു.


SHARE THIS

Author:

0 التعليقات: