Thursday, 28 November 2019

ഉറക്കത്തിനിടയില്‍ ഗൃഹനാഥന്‍ മരിച്ചു

ബദിയടുക്ക: ഉറക്കത്തിനിടെ ഗൃഹനാഥന്‍ മരിച്ചു. മുണ്ട്യത്തടുക്ക ഗുണാജെയിലെ ഹസൈനാര്‍ ബെളിഞ്ച (57) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഭാര്യ: ആസ്യമ്മ. മക്കള്‍: മുഹമ്മദലി, ഹര്‍ഷാന, നസിയ, ആസിഫ്. മരുമകന്‍:ഷഫീഖ് മൊഗ്രാല്‍. സഹോദരങ്ങള്‍: അബ്ദുല്ല, ഖാദര്‍, മുഹമ്മദ്.


SHARE THIS

Author:

0 التعليقات: