Monday, 4 November 2019

മൂന്ന് ദിവസം മുമ്പ് കാണാതായയാളുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

കാസര്‍കോട്:  ചൗക്കി കെ കെ പുറത്ത് കിണറ്റില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുമ്പ് കാണാതായയാളുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. ചൗക്കി കുന്നില്‍ നീര്‍ച്ചാലിലെ ബാബുവിന്റെ മകന്‍ കുമാരന്റെ (45) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച കുമാരനെ കാണാതായതുമായി ബന്ധപ്പെട്ട് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മാന്‍ മിസ്സിംഗിന് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

മരണകാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: