Friday, 29 November 2019

കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു. കൊറക്കോട് സ്വദേശി അബ്ദുല്‍ ഖാദര്‍ (38) ആണ് മരിച്ചത്. ഒരു മാസം മുമ്പ് നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞ് മടങ്ങിയതായിരുന്നു. കൊറക്കോട് ബിലാല്‍ നഗറിലെ പരേതനായ മൊയ്തീന്‍- സൈനബ ദമ്പതികളുടെ മകനാണ്.

നാട്ടിലെ പൊതു രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു അബ്ദുല്‍ ഖാദര്‍. ഭാര്യ: ഫരീദ. ഫയാസ, ഫായിസ, ഫര്‍ഹാന, ഫാഹിമ എന്നിവര്‍ മക്കളാണ്.


SHARE THIS

Author:

0 التعليقات: