Friday, 8 November 2019

ഉംറ തീര്‍ത്ഥാടനത്തിന് മദീനയിലെത്തിയ മായിപ്പാടി സ്വദേശി നിര്യാതനായി


കാസര്‍കോട്: ഉംറ തീര്‍ത്ഥാടനത്തിന് മദീനയിലെത്തിയ മായിപ്പാടി സ്വദേശി നിര്യാതനായി. മായിപ്പാടിയിലെ ഇ എം. അബൂബക്കര്‍ ഹാജി (72) യാണ് ഉംറ തീര്‍ത്ഥാടനത്തിനിടെ ഹൃദയാഘാതം മൂലം മദീനയില്‍ മരണപ്പെട്ടത്. 

ഭാര്യ ഖദീജ, മകള്‍ നസീമ എന്നിവരോടൊപ്പം കഴിഞ്ഞ ചൊവ്വാഴ്ച കാസര്‍കോട്ടെ ഒരു സ്വകാര്യ ഹജ്ജ് ഗ്രൂപ്പില്‍ യാത്ര തിരിച്ചതായിരുന്നു. വ്യാഴാഴ്ച മഗ് രിബ് നിസ്‌കാരം കഴിഞ്ഞ ഉടനെയായിരുന്നു മരണം.

മറ്റു മക്കള്‍: ഇസ്മാഈല്‍, ഫസലുറഹ്മാന്‍, സാജിദ്, ആസ്യ, സുമയ്യ. മരുമക്കള്‍: മുഹമ്മദ്കുഞ്ഞി മായിപ്പാടി, അബ്ദുല്ല ചൗക്കി, അബ്ദുല്‍ ഖാദര്‍ ഉദുമ, ഫൗസിയ, അസ്മ, റിസാന. 

സഹോദരങ്ങള്‍: ഇബ്രാഹിം ഹാജി, അബ്ബാസ്, ഖദീജ ചട്ടഞ്ചാല്‍, പരേതരായ മുഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, ഉമ്മാലി, ബീഫാത്തിമ, സാറ. മയ്യത്ത് മദീനയില്‍ ഖബറടക്കി.


SHARE THIS

Author:

0 التعليقات: