Wednesday, 6 November 2019

താജുല്‍ ഉലമ സൗധം ഉദ്ഘാടനവും മീലാദ് സമ്മേളനവും വ്യാഴാഴ്ച തുടങ്ങും

കുമ്പള: കേരള മുസ് ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, പൈവളിഗെ യൂണിറ്റ് കമ്മിറ്റിക്ക് വേണ്ടി നിര്‍മ്മിച്ച താജുല്‍ ഉലമ സൗധം ഉദ്ഘാടനവും മിലാദ് സമ്മേളനവും വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പൈവളിഗെ മര്‍ഹൂം സയ്യിദ് അബ്ദുല്ല തങ്ങള്‍സ്‌ക്വയറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കുമ്പള പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

വ്യാഴാഴ്ച  വൈകീട്ട് നാലിന് ഹാഫിള് സയ്യിദ് നുഅമാന്‍ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പൈവളിഗെ മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കമാകും. തുടര്‍ന്ന് സിറാജുദ്ധീന്‍ തങ്ങള്‍ പൈവളിഗെ പതാക ഉയര്‍ത്തും.

തിരുനബി (സ) കാലത്തിന്റെ വെളിച്ചം ശീര്‍ഷകത്തില്‍ നടക്കുന്ന സൗഹൃദ സംഗമം എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ റസാഖ് സഖാഫി അധ്യക്ഷനാകും. രാഷ്ടീയ - സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. 

വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് താജുല്‍ ഉലമ സൗധത്തിന്റെ ഉദ്ഘാടനം അബ്ദുല്‍ റഹിമാന്‍ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന മീലാദ് സമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ അലിക്കുഞ്ഞി മുസ് ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. സയ്യിദ് പി. എസ്. ആറ്റകോയ തങ്ങള്‍ പഞ്ചിക്കല്‍ അധ്യക്ഷനാകും. സയ്യിദ് അത്താവുള്ള തങ്ങള്‍ ഉദ്യാവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. ജാമിഅ - സഅദിയ പ്രെഫസര്‍ ഹുസൈന്‍ സഅദി കെ.സി. റോഡ് മീലാദ് സന്ദേശ പ്രഭാഷണം നടത്തും. സയ്യിദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. 

സയ്യിദ് മദനി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് ജലാല്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്ല ഹസന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ആദൂര്‍, സയ്യിദ് ബദ്‌റുദ്ധീന്‍ സഖാഫി ചിപ്പാര്‍, എ.പി.എസ് ഹുസൈന്‍ അല്‍ അഹ്ദല്‍ തങ്ങള്‍ ആദൂര്‍, സയ്യിദ് ഹബീബുള്ള തങ്ങള്‍ കയ്യാര്‍, സയ്യിദ് ഷാഹുല്‍ ഹമീദ് അല്‍-ബുഖാരി ഉപ്പള, സയ്യിദ് യാസീന്‍ ഉബൈദുള്ള സഅദി, സയ്യിദ് ഹസന്‍ ആരിഫ് ജ്വഹരി, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ കാദര്‍ മദനി, ബഷീര്‍ പുളിക്കൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ശാഫി സഅദി ഷിറിയ, ജാഫര്‍ സ്വാദിഖ് ആവളം, ഇബ്രാഹിം മദനി ബായിക്കട്ട, എം.പി.മുഹമ്മദ് മണ്ണംകുഴി, മുഹമ്മദലി അഹ്‌സനി മഖ്ദൂമിയ്യ, അബ്ദുല്‍ റസാഖ് മദനി ബായാര്‍, യൂസുഫ് സഖാഫി, സിദ്ധിഖ് സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് സിറാജുദ്ധീന്‍ തങ്ങള്‍ പൈവളിഗെ, സിദ്ധിഖ് സഖാഫി ബായാര്‍, ലത്തീഫ് ഹാജി പൈവളിഗെ, മൂസ സഖാഫി അമ്പിക്കാന, ബദ്‌റുദ്ധീന്‍ പൈവളിഗെ, അഷ്‌റഫ് പയ്യക്കി, ബദ്‌റു ല്‍ മുനീര്‍ സഖാഫി അട്ടഗോളി, മുസ്തഫ അമ്പിക്കാന തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: