Friday, 8 November 2019

പൈവളികെയില്‍ സൗഹൃദ സംഗമം ശ്രദ്ധേയം; താജുല്‍ ഉലമ സൗധം ഇന്ന് ബായാര്‍ തങ്ങള്‍ നാടിന് സമര്‍പ്പിക്കും


പൈവളികെ: താജുല്‍ ഉലമ സൗധം ഉദ്ഘാടനവും മീലാദ് സമ്മേളനത്തിന് പൈവളികെ സാദാത്ത് മഖാം സിയാറത്തോടെ പ്രൗഢമായ തുടക്കം. മര്‍ഹൂം സയ്യിദ് അബ്ദുല്ല തങ്ങള്‍ സ്‌ക്വയറില്‍  സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സിറാജുദ്ധീന്‍ തങ്ങള്‍ പൈവളികെ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടക്കുന്ന ' തിരുനബി (സ) കാലത്തിന്റെ വെളിച്ചം ശീര്‍ഷകത്തില്‍ നടന്ന സൗഹൃദ സംഗമം മീലാദ് വിളമ്പര റാലിയോടെ ആരംഭിച്ചു. 

അബ്ദുറസാഖ് സഖാഫി അട്ടഗോളിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട ഉദ്ഘാടനം ചെയ്തു..വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രതിനിധീകരിച്ച്  പ്രസാദ് റൈ, നാരായണ യേദാര്‍, അസീസ് കളായി, ബശീര്‍ ദേവക്കാന, സെഡ് എ കയ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ന്  ജുമുഅക്ക് ശേഷം നടക്കുന്ന പൈവളികെ മഹല്ല് ഖബര്‍ സിയാറത്തിന് സയ്യിദ് മുസമ്മില്‍ തങ്ങള്‍ പൈവളികെ നേതൃത്വം നല്‍കും.വൈകുന്നേരം 4 മണിക്ക് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ താജുല്‍ ഉലമ സൗധം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന മീലാദ് സമ്മേളനം സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്ലിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത ഉപാദ്ധ്യക്ഷര്‍ താജുശ്ലരീഅ  ആലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്യും. 

സയ്യിദ് അതാവുള്ള തങ്ങള്‍ ഉദ്യാവരം അനുസ്മരണ പ്രഭാഷണം നടത്തും. മൗലാനാ പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. ജാമിഅഃ സഅദിയ്യ പ്രെഫസര്‍ ഹുസൈന്‍ സഅദി കെ.സി റോട് മീലാദ് സന്ദേശ പ്രഭാഷണം നടത്തും. ക്കുമ്പോല്‍ സയ്യിദ് മുഖ്താര്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍ക്കും. 

സയ്യിദ് മദനി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് ജലാല്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് അബ്ദുല്ല ഹസന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ആദൂര്‍, സയ്യിദ് ബദ്രുദ്ധീന്‍ സഖാഫി ചിപ്പാര്‍, എ.പി.എസ് ഹുസൈന്‍ അല്‍ അഹ്ദല്‍ തങ്ങള്‍ ആദൂര്‍, സയ്യിദ് ഹബീബുല്ല തങ്ങള്‍ കയ്യാര്‍, സയ്യിദ് ശാഹുല്‍ ഹമീദ് അല്‍ ബുഖാരി ഉപ്പള, സയ്യിദ് യാസീന്‍ ഉബൈദുല്ല സഅദി ബായാര്‍, സയ്യിദ് ഹസന്‍ ആരിഫ് ജൗഹരി അഹ്ദല്‍ നഗര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബശീര്‍ പുളിക്കൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ശാഫി സഅദി ശിറിയ, ജാഫര്‍ സ്വാദിഖ് ആവളം, ഇബ്രാഹിം മദനി ബായിക്കട്ട, എം.പി മുഹമ്മദ് മണ്ണങ്കുഴി, മുഹമ്മദലി അഹ്‌സനി മഖ്ദൂമിയ്യ, അബ്ദുറസാഖ് മദനി ബായാര്‍, യൂസുഫ് സഖാഫി കനിയാല, റഹീം സഖാഫി ചിപ്പാര്‍, ഖലീല്‍ മദനി ആവള, സൈനുദ്ധീന്‍ സുബൈകട്ട തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.സിദ്ധീഖ് സഖാഫി ബായാര്‍ സ്വാഗതവും മൂസ സഖാഫി പൈവളികെ നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: