Tuesday, 5 November 2019

ഏഴു പാക് തീവ്രവാദികള്‍ യു.പിയില്‍ പ്രവേശിച്ചു; ലക്ഷ്യം അയോദ്ധ്യയില്‍ ഭീകരാക്രമണമെന്ന് ഇന്റലിജന്‍സ്

ന്യൂഡല്‍ഹി: അയോദ്ധ്യ വിധി അടുത്ത സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് പാക് തീവ്രവാദികള്‍ എത്തിയതായി ഇന്റലിജന്‍സ്. നേപ്പാള്‍ വഴി ഏഴു ഭീകരര്‍ യു.പിയിലെത്തി എന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. അയോദ്ധ്യ, ഫൈസാബാദ്, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ഇവര്‍ ഒളിച്ചിരിക്കുകാണ് എന്നാണ് കരുതപ്പെടുന്നത്. യു.പിയിലെത്തിയ അഞ്ചു പേരുടെ പേരുവിവരങ്ങളും പുറത്തുവിട്ടു. 

മുഹമ്മദ് യാഖൂബ്, അബൂ ഹംസ, മുഹമ്മദ് ഷഹ്സാദ്, നിസാര്‍ അഹ്മദ്, മുഹമ്മദ് ഖൗമി ചൗധരി എന്നിരാണ് ഇവര്‍. വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഏതു സാഹചര്യത്തെയും നേരിടാനായി ഒരുക്കിയിട്ടുള്ളത്. പ്രദേശങ്ങളെ റെഡ്, യെല്ലോ, ബ്ലൂ, ഗ്രീന്‍ എന്നിവയാക്കി തിരിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ളത്. 

 നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17ന് മുമ്പാണ് ദശാബ്ദങ്ങള്‍ നീണ്ട കേസില്‍ സുപ്രിംകോടതി വിധി പറയുന്നത്. 
16ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ബാബരി മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിക്കായി സുന്നിവഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാം ലല്ല എന്നീ കക്ഷികളാണ് രംഗത്തുള്ളത്. രാമന്റെ ജന്മസ്ഥലത്താണ് പള്ളിയുള്ളത് എന്നാണ് ഹിന്ദു കക്ഷികളുടെ വാദം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. 


SHARE THIS

Author:

0 التعليقات: