Tuesday, 26 November 2019

പള്ളങ്കോട് ഗവ. യു പി സ്‌കൂള്‍ ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യം ശക്തം


പള്ളങ്കോട്: ഒരു ഹൈസ്‌കൂളിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളും നിലവിലുള്ള പള്ളങ്കോട് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യണമെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. 

വളരെ ബുദ്ധിമുട്ടിയാണ് വിദ്യാര്‍ഥികള്‍ മറ്റു സ്‌കൂളുകളെ ആശ്രയിക്കുന്നതെന്നും  ഈ പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടി നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും സമ്പൂര്‍ണ്ണ യോഗം വിളിക്കുന്ന തോടൊപ്പം ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു
പീ ടീ എ പ്രസിഡന്റ് എ ബി ബഷീറിന്റെയ് അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശുഹൈബ് ഉല്‍ഘാടനം ചെയ്തു. 
ഹെഡ്മാസ്റ്റര്‍ ഹമീദ് പള്ളങ്കോട്, ഇബ്രാഹിം അസ്ഹരി, റഷീദ് പള്ളങ്കോട്, ഇയാസ് എ കെ പ്രസംഗിച്ചു.

ഭാരവാഹികള്‍ :  ഹമീദ് പള്ളങ്കോട് (പ്രസിഡന്റ്), റഷീദ് മാസ്റ്റര്‍ പള്ളങ്കോട് (ജന: സെക്രട്ടറി), ഇയാസ് എ കെ (ട്രഷറര്‍), മൊയ്തീന്‍ എ എച്ച്, സിദ്ദീഖ് പീ,( വൈസ്, പ്രസിഡന്റ്) എസ് റാശിദ് മാസ്റ്റര്‍, ആഷിഖ് പീ എച്ച് (ജോയിന്റ് സെക്രട്ടറി).


SHARE THIS

Author:

0 التعليقات: