Monday, 4 November 2019

പെരിയ ഇട്ടക്കൊലപാതകം: സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ പുതിയ അഭിഭാഷകന്‍ ഹാജരാവും

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ പുതിയ അഭിഭാഷകന്‍ ഹാജരാവും. മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലായ മനീന്ദര്‍ സിങ്ങാണ് ഹാജരാവുക.

 കഴിഞ്ഞ തവണ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറായിരുന്നു ഹാജരായത്. രഞ്ജിത്ത് കുമാറിന്റെ അസൗകര്യം കണക്കിലെടുത്താണ് പുതിയ അഭിഭാഷകനെ നിശ്ചയിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. 

രഞ്ജിത്ത് കുമാറിന് ഇനി ഡിസംബര്‍ 10നുശേഷം മാത്രമാണ് ഡേറ്റുള്ളത്. പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.


SHARE THIS

Author:

0 التعليقات: