Sunday, 10 November 2019

റബീഅ്-19 ന് മുഹിമ്മാത്തില്‍ തുടക്കമായി

പുത്തിഗെ; മുഹിയുസ്സുന്ന സ്റ്റുഡന്റ്‌സ് വിംഗ് സംഘടിപ്പിക്കുന്ന റബീഅ് -19ന് മുഹിമ്മാത്തില്‍ തുടക്കമായി. മുഹിമ്മാത്തുദ്ധീന്‍ മദ്‌റസ വിദ്യാര്‍ത്ഥികള്‍ വിവദ കാറ്റഗറികളിലായി നടത്തപ്പെടുന്ന മീലാദ് പ്രോഗ്രാമിന്റെ മഹല്ല് വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളോടെയാണ് തിരശില ഉയര്‍ന്നത്. 

ഉദ്ഘാടനം സെഷനില്‍ മുഹിമ്മാത്ത് മഹല്ല പ്രസിഡന്റ് സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മഹല്ല ഖതീബ് അബ്ബാസ് സഖാഫി കാവുംപുറം ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബ്ദുല്‍ ഖാദിര്‍ സഅദി, ഉമര്‍ സഖാഫി കൊമ്പോട്, ലത്തീഫ് ബാപ്പാലിപ്പനം തുടങ്ങിയവര്‍ സംബന്ധിച്ചു.  അബ്ദുല്‍ അസീസ് ഹിമമി സ്വാഗതവും അഷ്‌റഫ് സഖാഫി എ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: