Friday, 8 November 2019

സഹ്റതുല്‍ ഖുര്‍ആന്‍ റബീഅ് റാലി ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: പഴയ കടപ്പുറം, അലാമിപ്പള്ളി സഹ്‌റതുല്‍ ഖുര്‍ആന്‍ സംയുക്തമായി സംഘടിപ്പിച്ച റബീഅ് റാലി ശ്രദ്ധേയമായി. രണ്ടു സെന്ററുകളിലെയും കുട്ടികളാണ് റാലിയില്‍ അണി നിരന്നത്. സഹ്‌റതുല്‍ ഖുര്‍ആന്‍ എ ഒ റിയാസ് പഴയ കടപ്പുറം ഫ്‌ലാഗ്ഓഫ് ചെയ്തു. 


കാണികള്‍ക്ക് വിസ്മയമേകിയ റാലി പഴയ കടപ്പുറം സഹ്‌റ പാര്‍ക്കില്‍ നിന്നാരംഭിച്ച് കറങ്ങി മഞ്ഞനാടി ഉസ്താദ് മഖാം സിയാറത്തോടെ സമാപിച്ചു. പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് അലി സിറാജ് ഹിമമി സഖാഫിയും സിയാറത്തിന് അബ്ദു റശീദ് സഅദിയും നേതൃത്വം നല്‍കി. ശേഷം മൗലിദ് ജല്‍സയും കുട്ടികളുടെ കലാപരിപാടികളും നടന്നു. സഹ്‌റതുല്‍ ഖുര്‍ആന്‍ ടീച്ചേര്‍സ് മസ്‌ന, റുബയ്യ റശീദ്, ശഹാന എന്നിവര്‍ നേതൃത്വം നല്‍കി.


SHARE THIS

Author:

0 التعليقات: