Wednesday, 6 November 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി: 50 അന്തരാഷ്ട്ര യൂണിവേഴ്‌സിറ്റികളില്‍ സന്ദേശമെത്തിക്കും

ബദിയടുക്ക : ജാമിഅ സഅദിയ്യ ഇന്ത്യയില്‍ എണ്ണപ്പെടുന്ന ഉന്നത കലാലയമെന്ന നിലയിലും   അമ്പത് വര്‍ഷക്കാലത്തെ വിദ്യഭ്യാസ മുന്നേറ്റവും സാമൂഹിക സേവനങ്ങള്‍ മുന്‍നിറുത്തിയും ജി സി സി രാജ്യങ്ങള്‍ക്ക് പുറമെ 50 രാഷ്ട്രങ്ങളിലെ യുണീവേഴ് സിറ്റികളിലേക്ക് സമ്മേളന സന്ദേശ മെത്തിക്കാന്‍ ബദിയടുക്ക സോണ്‍ സഅദീസ് (MUS) തീരുമാനിച്ചു.

സഅദിയ്യയുടെ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ , പിന്നിട്ട കാലങ്ങളിലെ നേട്ടങ്ങള്‍ , സമ്മേളന വിവരങ്ങള്‍ ഉള്‍ കൊളളുനതാവും സന്ദേശത്തിലെ ഉള്ളടക്കം . അന്തരാഷ്ട്ര സമൂഹത്തിന് വിദ്യഭ്യാസ മേഖലയില്‍ സഅദിയ്യയുമായി കൈ കോര്‍ക്കാനും രാജ്യത്തിന്റെ യശസ്സുയര്‍ത്താനും ഏറെയിത് പ്രയോജനപ്പെടും . സമ്മേളനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അബൂബക്കര്‍ സഅദി നെക്രാജെ  അബ്ദുല്ല സഅദി തുപ്പക്കല്‍ ബശീര്‍ സഅദി ചെറൂണി, അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം,,സൈഫുദ്ദീന്‍സഅദിനെക്രാജെ, ,മുസ്തഫ സഅദി മുനിയൂര്‍ , ഹൈദര്‍ സഅദി നാരമ്പാടി നേതൃത്വം നല്‍കി.


SHARE THIS

Author:

0 التعليقات: