Friday, 29 November 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ഗോള്‍ഡന്‍ വ്യൂ സ്‌നേഹയാത്ര പഞ്ചിക്കല്‍ തങ്ങള്‍ നയിക്കും


ബദിയടുക്ക: സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ പ്രവരണാര്‍ത്ഥം ബദിയടുക്ക സോണ്‍ പ്രചരണ സമിതി സംഘടിപ്പിക്കുന്ന ഗോള്‍ഡന്‍വ്യു സ്‌നേഹയാത്ര എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ നയിക്കും. 

സിസംബര്‍ 18, 19 തീയതികളില്‍ നടക്കുന്നസ്റ്റേഹയാത്ര 50 ഓളം യൂണിറ്റുകളില്‍ സമ്മേളന പ്രചരണവും വിഭവ സമാഹരവും നടത്തി ബദിയടുക്കയില്‍ സമാപിക്കും. മത സമൂഹിക സാംസ്‌കാരിക വിദ്യഭ്യാസ രംഗത്തുള്ള പ്രമുഖ വ്യക്തി ത്വങ്ങള്‍ സംബന്ധിക്കും.കേരള മുസ് ലിം ജമാഅത്ത് , എസ് വൈ എസ് ,എസ് എസ് എഫ് ഭാരവാഹികള്‍ സമ്മേളന വിജയത്തിന് അണിനിരന്ന് വൈവിധ്യവും വര്‍ണ്ണശഭളവുമായ  പ്രവര്‍ത്തനങ്ങള്‍ കാഴ്ചയാവും.

ബദിയടുക്ക ഫാറൂഖിയ മദ്രസയില്‍ ചേര്‍ന്ന യോഗത്തില്‍ അബൂബക്കര്‍ ഫൈസി കുമ്പടാജെ  അദ്ധ്യക്ഷനായി. വാഹിദ് സഖാഫി പ്രാര്‍ത്ഥന നടത്തി .ബശീര്‍ സഖാഫി കൊല്ല്യം ഉല്‍ഘാടനം ചെയ്തു. അബൂബക്കര്‍ സഅദി നെക്രാജെ വിഷയമതരിപ്പിച്ചു. എ.കെ സഖാഫി കന്യാന , ഇഖ് ബാല്‍ മാവിനക്കട്ട ഹനീഫ് സഖാഫി പിലാങ്കട്ട അബ്ദുല്ല സഅദി തുപ്പക്കല്‍ ശാഫി ബീജന്തടു,ക്ക നാസര്‍: സഖാഫി തുപ്പക്കല്‍ , അബ്ദുല്‍ഖാദര്‍ സഅദി ചുള്ളിക്കാനം, റിയാസ് ഹനീഫി പെര ഡാല വടകര മുഹമ്മദ് ഹാജി ചര്‍ച്ചയില്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: