സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സ്നേഹ സംഞ്ചാരം; സാരഥി സംഗമങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കം.

ദേളി : ഡിസംബര്‍ 27 28 29 തീയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന  സ്നേഹ സംഞ്ചാരത്തന്റെ മുന്നോടിയായി നടക്കുന്ന ജില്ലാ സാരഥി സംഗമങ്ങള്‍ക്ക് നവംബര്‍ 25 വൈകീട്ട് 3 മണിക്ക് മലപ്പുറം വാദി സലാമില്‍ തുടക്കമാകും. 26ന് രാവിലെ 10 മണിക്ക് മണ്ണാര്‍ക്കാട് സുന്നി സെന്റര്‍, വൈകുന്നേരം 3ന് തൃശൂര്‍ ഖലീഫ സെന്റര്‍, രാത്രി 8 മണിക്ക് എറണാകുളം കളമശ്ശേരി ഹിദായത്ത് നഗര്‍ തോഷിബാ നഗറിലെ സുന്നി സെന്ററിലും 27ന് വൈകന്നേരം മൂന്നിന് കണ്ണൂര്‍ അല്‍ അബ്റാര്‍ കോഫറന്‍സ് ഹാളിലും 28ന് ഉച്ചക്ക് 12 മണിക്ക് കോഴിക്കോട് മര്‍ക്കസ് കോംപ്ലക്സിലും ജില്ലാ സംഗമങ്ങള്‍ നടക്കും.      
  
കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര പ്രചരണ സമിതി യോഗം സ്നേഹ സഞ്ചാരത്തിന് മുന്നോടിയായി നടക്കുന്ന സാരഥി സംഗമങ്ങള്‍ അന്തിമ രൂപം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സി.എന്‍ ജഅ്ഫര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, നാസര്‍ ചെര്‍ക്കള, ഷാഫി സഅദി, അബ്ദുല്ല സഅദി ചീയ്യൂര്‍, സ്വാദിഖ് ആവളം, സിദ്ദീഖ് പൂത്തപ്പലം എിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. ബി.എ അലി മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.  

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍