Wednesday, 27 November 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സ്‌നേഹസഞ്ചാരം;എറണാകുളത്ത് സംഘാടക സമിതി രൂപീകരിച്ചു.

എറണാകുളം: ഡിസംബര്‍ 27,28,29 തിയ്യതികളിലായി നടക്കുന്ന ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സ്‌നേഹസഞ്ചാരം എറണാകുളത്ത് നടക്കും. 

സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ നേതൃതത്തില്‍ നടക്കുന്ന സഞ്ചാരത്തിന്റെ ഉദ്ഘാടന സമ്മേളനം കാക്കനാട് താജുല്‍ ഉലമാ നഗറില്‍ സംഘടിപ്പിക്കാന്‍ സി എ ഹൈദറൂസ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ ഹിദായത്ത് നഗര്‍ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍ക്ലേവ് മീറ്റ് തീരുമാനിച്ചു. 

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി മീറ്റ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍
പ്രാര്‍ഥന നടത്തി. അബ്ദുല്ല സഅദി ചിയ്യൂര്‍, എം എം സുലൈമാന്‍, ഉസ്മാന്‍ സഅദി, ഉമര്‍ ഹാജി ഓണക്കാട്, അഫ്‌സല്‍ സഅദി, മാഹിന്‍ സഅദി, അബ്ദുസ്സലാം സഅദി, ഇഖ്ബാല്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. സിയാദ് സഅദി സ്വാഗതവും, അശ്‌റഫ് വാഴക്കാല നന്ദിയും പറഞ്ഞു. 

സംഘാടക സമിതി ഭാരവാഹികളായി സി എ ഹൈദറോസ് ഹാജി (ചെയര്‍മാന്‍) സയ്യിദ് ശറഫു
ദ്ദീന്‍ സഅദി തങ്ങള്‍ (ജനറല്‍ കണ്‍വീനര്‍), എം എം സുലൈമാന്‍ (ഫിനാന്‍ഷ്യല്‍ സെക്രട്ടറി),
ഉമര്‍ ഹാജി മണക്കാടന്‍, അഷ്‌റഫ് വാഴക്കാല, സ്വാലിഹ് വെണ്ണല, നസീര്‍ സഅദി (വൈസ് ചെയര്‍മാന്‍മാര്‍), അഫ്‌സല്‍ സഅദി, അഷ്‌റഫ് കെ കെ, സിയാദ്
സഅദി, മന്‍സൂര്‍ കാക്കനാട്, സിദ്ദീഖ് സഅദി ആലുവ (ജോയിന്‍ കണ്‍വീനര്‍മാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.


SHARE THIS

Author:

0 التعليقات: